റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ആക്രമണങ്ങള്‍ നടത്തിയിരുന്ന ബഡ വികാഷ് ആണ് വ്യാഴാഴ്ച ജാര്‍ഖണ്ഡ് പോലീസ് മേധാവി ഡി.കെ. പാണ്ഡെ മുമ്പാകെ കീഴടങ്ങിയത്.
മാവോയിസ്റ്റ് നേതാവ് അരവിന്ദ് ജയ് കഴിഞ്ഞാല്‍ അടുത്ത സ്ഥാനം വികാഷിനായിരുന്നു. വിവിധ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 25 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവാണ് ബഡ വികാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: