വടകര: ശ്രീശ്രീരവിശങ്കര്‍ജിയുടെ പ്രമുഖ ശിഷ്യനും, ബാംഗഌര് സുമേരു സന്ധ്യാ ഇന്റര്‍നാഷണല്‍ ഭജന്‍ ട്രൂപ്പിലെ ട്രൂപ്പിലെ ഗായകനുമായ മുരുഗദാസ്ചന്ദ്രയും മറ്റു ഗായിക ഗായകന്മാരും ചേര്‍ന്ന് നയിക്കുന്ന ഗുരുപൂര്‍ണിമ സ്പെഷ്യല്‍ സത്സംഗ് ചോമ്പാലയില്‍ നടക്കും. ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ നിയന്ത്രണത്തില്‍ ചോമ്പാല്‍ ശ്രീനാരായണ ഗുരു പഠന കേന്ദ്രത്തില്‍ പ്രവര്‍ത്തനാമാരംഭിച്ച ”സ്നേഹതീരം ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്ര”യില്‍ ജൂലായ് 19 ണ് വൈകുന്നേരം 5 മണിക്കു ഗുരുപൂജയോടെ ഗുരുപൂര്‍ണിമ ആഘോഷത്തിന് തുടക്കം കുറിക്കും.
പരിസ്ഥിതിദിനമായി കൂടി ആചരിക്കുന്ന ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധയിടങ്ങളില്‍ വൃക്ഷത്തൈകള്‍ നടന്നു. ജില്ലയിലെ മുതിര്‍ന്ന ആര്‍ട് ഓഫ് ലിവിംഗ് ടീച്ചര്മാര്, യോഗ പരിശീലകര്‍, ആര്‍ട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങള്‍, സ്നേഹതീരം അസോസിയേഷന് മെമ്പര്‍മാര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 8547435909
പ്രതികരിക്കാൻ ഇവിടെ എഴുതുക: