ഒഞ്ചിയത്ത് ഡിഫ്ത്തീരിയ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

Friday 15 July 2016 10:11 am IST

വടകര: പഞ്ചായത്തില്‍ ഡിഫ്ത്തീരിയ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറ്റ് പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. രോഗം റിപ്പോര്‍ട്ട്‌ചെയ്ത സ്ഥലത്ത് 31 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. വെണ്‍മണി സ്‌കൂളില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വടകര ബ്ലോക്കില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്ത 7 കുട്ടികളും, ഭാഗികമായി കുത്തിവെപ്പെടുത്ത 104 കുട്ടികളും ഉണ്ട്. ആരോഗ്യവകുപ്പിന്റെ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടികളെ കുത്തിവെപ്പ് എടുപ്പിക്കാന്‍ വേണ്ടി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മതമേലദ്ധ്യക്ഷന്മാരുടെയു സ്‌ക്വാഡ് രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു.പ്രതിരോധ കുത്തിവെപ്പിന് വിമുഖത കാണിക്കുന്ന ബ്ലോക്കിന്റെ പരിധിയിലുള്ള 5 സ്ഥലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ ക്ലാസ്സ് നടത്താന്‍ തീരുമാനിച്ചു. ടി.ഡി വാക് സിന്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുക.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എംകെ. ഭാസ്‌കരന്‍, പി.വി. കവിത, നളിനി.കെ.കെ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള കൃഷ് ണാര്‍പ്പിതം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബേബി ബാലസ്രത്ത് , രേവതി, സന്തോഷ് കുമാര്‍ മെഡിക്കല്‍ ഓഫീസര്‍ എം. ഡോ. മോഹന്‍, ഡോ.സുരേഷ് എന്നിവര്‍ പങ്കെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ജെ. ഉലഹന്നാന്‍ സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ. പ്രേമന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.