തിരൂര്‍ക്കാട് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് നാലുമാസം
Friday 15 July 2016 10:23 am IST
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പ്രധാന ജംഗ്ഷനായ തിരുര്‍ക്കാട് പ്രകാശം നല്‍കിയിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് നാലുമാസമായി. പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വെളിച്ചമില്ലാത്തതിനാല്‍ വലിയ അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. രാത്രികാലങ്ങളില്‍ ഡിവൈഡറുകളില്‍ തട്ടി വാഹനാപകടങ്ങള്‍ പതിവാകുകയാണ്. ഇനിയും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത അധികാരികള്‍ക്കെതിരെ സമര നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.