എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം മഞ്ചേരിയില്‍
Friday 15 July 2016 10:27 am IST
മഞ്ചേരി: എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം 16,17 തിയതികളില്‍ മഞ്ചേരിയില്‍ നടക്കും. ഹുഡ്ബൈന് ഓഡിറ്റോറിയത്തിലാണ് പരിപാടി. 16ന് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവുമാണ് നടക്കുക. 17ന് രാവിലെ 10ന്് എന്‍ജിഒ സംഘ് സംസ്ഥാനപ്രസിഡന്റ് പി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു പ്രഭാഷണം നടത്തും. തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനം നടക്കും സംസ്ഥാന സമിതിയംഗം രവി തോട്ടത്തില്‍ പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം നടക്കും. ആലോചനായോഗത്തില്‍ യോഗത്തില്‍ പ്രസിഡന്റ് കെ.പി.ഗോപിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ബാബുരാജ്, പി.വിജയകുമാര്‍, സി.മുരളീധരന്, കൈലാസ്നാഥന്‍ എന്നിവര്‍ സംസാരിച്ചു.