പാലക്കാട്: ആലത്തൂരില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ വന്‍ കുഴല്‍പ്പണ വേട്ട. 2.17 കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്.
ആലത്തൂര്‍ ഡിവൈഎസ്പിയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് രണ്ടംഗ സംഘം കുടുങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ നൗഫല്‍, മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കള്ളപ്പണം. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: