തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. അണക്കെട്ട് വിഷയത്തില്‍ നിയമസഭയും സര്‍വകക്ഷി യോഗവും ഉയര്‍ത്തിയ ആശങ്കയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പി.ടി.തോമസിന്റെ ചോദ്യത്തിന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വിഷയത്തില്‍ തന്റെ ഭാഗത്തു നിന്നും വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടില്ല. ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ മുല്ലപ്പെരിയാര്‍ വിഷത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതാണ് പിണറായി തിരുത്തി പറഞ്ഞിരിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തുവന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്ത് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
വിഷയത്തില്‍ കുട്ടികളെപോലെ പ്രതികരിക്കാതെ മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: