ആലപ്പുഴ: ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് ഓള് കേരള ടൂറിസം ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നും നാളെയുമായി ആലപ്പുഴ എസ്ഡിവി സ്കൂള്‍ മൈതാനിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് കെ.സി. വേണുഗോപാല്‍ എംപി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രമുഖ ഹോട്ടലുകളുടെയും ടൂറിസം സംരഭകരുടെയും 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. സെവന്‍സ് രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങള്‍ക്ക് അരമണിക്കൂറാണ് സമയദൈര്‍ഘ്യം.
സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 40 മിനിട്ടുമുണ്ടാകും. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന് 25,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം കരസ്ഥമാക്കുന്നവര്‍ക്ക് 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും ട്രോഫിയും സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന് പ്രസിഡന്റ് വി. സി. സക്കറിയ, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ടോമി ജോസഫ്, ഷാജി മാളികയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: