ആലപ്പുഴ: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ കായംകുളത്ത് നടക്കും. കായംകുളം എസ്എന്‍ഡിപി യൂണിയന് ഹാളില്‍ രാവിലെ 9.30ന് മന്ത്രി കെ. കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭാ ഹരി എംഎല്‍എ അധ്യക്ഷത വഹിക്കും. കായംകുളം നഗരസഭ അധ്യക്ഷന്‍ അഡ്വ. എന്‍. ശിവദാസന്‍, പ്രതിപക്ഷ നേതാവ് അഡ്വ. യു. മുഹമ്മദ്, പാലമുറ്റത്ത് വിജയകുമാര്‍, ഒ. സി. നവീന്‍ചന്ദ്, കെ. ആര്. ദിനേശ് കുമാര്‍, എ. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ചര്‍ച്ച മറുപടി പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് മുത ലായവ നടക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസി സ്റ്റുകളുടെ ഒഴിവ് നികത്തുക, മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡെപ്യുട്ടേഷന് സമ്പ്രദായം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് പ്രസിഡന്റ് ഒ. സി. നവീന്‍ ചന്ദ്, ജനറല്‍ സെക്രട്ടറി, കെ. ആര്. ദിനേശ്കുമാര്‍, സ്വാഗതസംഘം ചെയര്മാന് എ. അജിത്കുമാര്‍, സേതുറാം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: