പീരുമേട്: ബസില്‍ കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍. റാന്നി ചാത്തന്‍തറ പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പ്രസാദിനെയാണ് പീരുമേട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പീരുമേട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപത്ത് നിന്നാണ് ബസ് പരിശോധനയ്ക്കിടെ ഇയാള്‍ പിടിയിലാകുന്നത്.കമ്പത്ത് നിന്നും വില്‍പ്പനയ്ക്കായി വാങ്ങിയതാണ് കഞ്ചാവെന്ന് പ്രതിപറഞ്ഞു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: