പെരുംപാമ്പിനെ പിടികൂടി

Friday 15 July 2016 8:57 pm IST

മല്ലപ്പള്ളി:കീഴ്‌വായിപ്പൂര് ആറാട്ട് കടവിന് സമീപം ചിറ്റേട്ടു മഠത്തില്‍ രാജശേഖരന്‍ നായരുടെ കോഴിക്കൂട്ടില്‍ നിന്നും ഇന്ന് രാവിലെ പേരും പാമ്പിനെ പിടികൂടി. രാവിലെ കോഴികളെ തുറന്നു വിടാന്‍ ചെന്നപ്പോള്‍ ആണ് പാമ്പിനെ കണ്ടത് . മൂന്നു കോഴികളെ കൊന്നു തിന്നിരുന്നു . വാര്‍ഡ് മെമ്പര്‍ റീന യുഗേഷ് അറിയിച്ചതിനെ തുടര്‍ന്ന് റാന്നി ഫോറെസ്‌റ് ഓഫീസില്‍ നിന്നും വന്ന ഡെപ്യൂട്ടി റെയിഞ്ചു ഓഫീസര്‍ കെ എ ഗോപിനാഥന്റെ നേതൃത്വത്തില്‍ എം അജയകുമാര്‍ ,കെ അരുണ്‍കുമാര്‍ , പി ര്‍ സജി എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത് പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഷൂനൂസ് ഷാജഹാന് പാമ്പിന്റെ കടിയേറ്റു മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ഇരുപതു കിലോ തൂക്കം വരുന്ന പെരുംപാമ്പിനെ പിന്നീട് കക്കി ഉള്‍വനത്തില്‍ തുറന്നു വിട്ടു.പെരുമ്പാമ്പിനെ പിടിച്ചെന്നറിഞ്ഞ് നിരവധി ആളുകളാണ ചിറ്റേട്ടു മഠത്തില്‍ രാജശേഖരന്‍ നായരുടെ വീട്ടിലേക്ക് എത്തിയത്.സമീപ പ്രദേശങ്ങളില്‍ ഇതിന് മുമ്പും പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.