സോമന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകള്‍ കനിയണം

Friday 15 July 2016 9:16 pm IST

മുഹമ്മ: സോമന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഭാര്യ അംബികയുടെ വൃക്കമാത്രം പോര; സുമനസ്സുകളുടെ സഹായം കൂടി വേണം. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാര്‍ഡ് ചാത്തനാട്ട് ചിറയില്‍ സോമന്‍(57)ആണ് ചികിത്സാസഹായം തേടുന്നത്. സാമ്പത്തിക പരാധീനത നേരിടുന്ന സോമന്റെ കുടുംബത്തിന് കനത്ത ചികിത്സാ ചിലവുകള്‍ വഹിക്കാനാവില്ല. വീടിനോട് ചേര്‍ന്ന് ചെറിയ രീതിയില്‍ കച്ചവടം നടത്തുന്ന ഈ കുടുംബത്തിന് ശസ്ത്രക്രിയയ്ക്കാവശ്യമായ പണം കണ്ടെത്തുക പ്രയാസമാണ്. മറ്റുവരുമാന മാര്‍ഗങ്ങളൊന്നും മില്ലാത്ത സോമന് രണ്ടു പെണ്‍മക്കളാണുള്ളത്. മൂത്തയാള്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ഇളയ മകള്‍ പ്ലസ്ടുവിന് പഠിക്കുന്നു. ഓഗസ്റ്റ് മാസത്തിലാണ് ശസ്ത്ര ക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ പണം സ്വരൂപിക്കുന്നതിന് നാട്ടുകാര്‍ വാര്‍ഡംഗം ലക്ഷ്മിക്കുട്ടി രക്ഷാധികാരിയായി സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് കണ്‍വീനര്‍ വി ആര്‍ രഘുവരന്റെയും സോമന്റെ ഭാര്യ അംബികയുടെയും പേരില്‍ മുഹമ്മ എസ് ബി ടിയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:67359722329. ഐ എഫ് സി:എസ് ബി ടി ആര്‍:0000299. ഫോണ്‍:7025236714.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.