അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കല്യാണസൗഗന്ധികം കഥകളി നടക്കും. ഇന്നും നാളെയുമായി നാടകശാലയിലാണ് സന്ദര്ശന് കഥകളി വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ കഥകളി നടക്കുക. കല്യാണ സൗഗന്ധികം കഥകളിയുടെ പൂര്‍വ്വ ഭാഗവും നാളെ ഉത്തരഭാഗവുമായി വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ കലാമണ്ഡലം നീരജ്, അതുല്‍, അരുണ്‍, അരുണ്‍രാജ്, കലാനിലയം വിനോദ്, ഷണ്മുഖന്, തൃപ്പൂണിത്തുറ രഞ്ജിനി, സുരേഷ് തുടങ്ങിയവര്‍ വേഷമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: