മട്ടന്നൂര്‍: പട്ടാനൂര് വിലങ്ങേരിഇടം കുടുംബ സംഗമം നാളെ മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ നടക്കും. കാലത്ത് 10 മണിക്ക് റിട്ട. ലഫ്.ജനറല്‍ വിനോദ് നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.സത്യേന്ദ്രന്‍ നമ്പ്യാര്‍ ആരോഗ്യ ബോധവല്‍ക്കണ ക്ലാസ്സെടുക്കും. എസ്എസ്എല്‍സി, പ്ലസ്ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: