പയ്യാവൂര്‍ : 1919ല്‍ സ്ഥാപിതമായ പയ്യാവൂര്‍ ഗവ.യുപി സ്കൂള്‍ ഹൈസ്കൂള്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു. നാട്ടുകാരും നിരവധി സംഘടനകളും സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പയ്യാവൂരില്‍ ഗവ.മേഖലയില്‍ ഹൈസ്കൂളോ ഹയര്‍സെക്കണ്ടറി സ്കൂളോ ഇല്ല. നിരവധി വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിനു പുറത്താണ് ഉപരിപഠനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തേണ്ടത് അടിയന്തിരാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനും നാളെ ഉച്ചകഴിഞ്ഞ് രണ്ട്മണിക്ക് പയ്യാവൂര്‍ ഗവ.യുപി സ്കൂള്‍ ഹാളില്‍ ജനകീയ കണ്വെന്ഷന് നടത്തും. മുഴുവന്‍ നാട്ടുകാരും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: