തളിപ്പറമ്പ് : സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിപ്രകാരം അര്‍ഹമായ 2 ലക്ഷം രൂപ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കൈമാറി. കഴിഞ്ഞ ജനുവരിയില്‍ ബക്കളത്ത്വെച്ച് വാഹനാപകടത്തില്‍ ദാരുണ അന്ത്യം സംഭവിച്ച തുളുവന്‍കാട് വരാഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ കെ.കെ.ദേവകിയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുകയായ രണ്ട് ലക്ഷം രൂപ പരേതയുടെ വസതിയില്‍ എത്തി കേരള ഗ്രാമീണ്‍ ബാങ്ക് തളിപ്പറമ്പ് കരിമ്പം ശാഖാ മാനേജര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ റീജിയണല്‍ മാനേജര്‍ എന്‍.പ്രസന്ന കൈമാറി. അസിസ്റ്റന്റ് മാനേജര്‍ കെ.വിശ്വനാഥന്, ബിജെപി കുറുമാത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എ.പ്രമന്‍, സ്വാശ്രയ സംഘം പ്രസിഡണ്ട് കെ.ടി.ജിജിമോന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: