തിരുവനന്തപുരം: തെക്കന്‍ സുഡാനില്‍ നിന്നു രക്ഷപ്പെടുത്തി വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചവര്‍ക്ക് റെയില്‍വേ അവരുടെ നാട്ടിലേക്ക് സൗജന്യയാത്ര ഒരുക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് കേരള, നേത്രാവതി, ഐലന്റ്, ശബരി എക്സ്പ്രസ്സുകളില്‍ യാത്രാസൗകര്യം ഒരുക്കിയത്.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്.എസ്. ജഗന്നാഥന്, ഐആര്റ്റിസിസി ഡപ്യൂട്ടി ജനറല്‍മാനേജര്‍ സാം ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയാണ് സൗജന്യയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: