കാഞ്ഞങ്ങാട്: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇപ്പോള്‍ രാക്ഷസന്മാര് പിറന്നിരിക്കുയാണെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ജി.ലക്ഷ്മണന് അഭിപ്രായപ്പെട്ടു. ഹൈദരാബാദിലും ജെഎന്‍യുവിലും നടന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും നടന്നു വരുന്നത്. അതിന്റെ അലയൊലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലും കണ്ടത്.
കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എബിവിപി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ. രാഖേഷ് അദ്ധ്യക്ഷത വഹിച്ചു. സോണല്‍ സെക്രട്ടറി സഞ്ജയ് പാച്ച്പ്പോര് സംബന്ധിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കേണല്‍ എച്ച്.അശോക് കിണി സംസാരിച്ചു.
എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് സ്വാഗതവും കാസര്‍കോട് ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, കണ്ണൂര്‍ വിഭാഗ് പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജില്‍, ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, ജില്ലാ സേവാപ്രമുഖ് കെ.വി.ഉണ്ണികൃഷ്ണന്, സഹകാര്യവാഹ് പി.കൃഷ്ണന് തുടങ്ങിയവര്‍ സന്നിഹിതരായി. സംസ്ഥാന ശിബിരം 17ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: