പെന്‍ഷനേഴ്‌സ് സംഘ് സിറ്റി ബ്ലോക്ക് സമ്മേളനം

Friday 15 July 2016 10:51 pm IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സിറ്റി ബ്ലോക്ക് സമ്മേളനം ഇന്നും നാളെയുമായി വാന്റോസ് ജംഗ്ഷനിലെ കേരള എന്‍ജിഒ സംഘ് കാര്യാലയത്തില്‍ നടക്കും. ഇന്നു വൈകീട്ട് നാലിന് ബ്ലോക്ക് സമിതി യോഗം നടക്കും. സമ്മേളനം നാളെ രാവിലെ 10ന് സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. സിറ്റി ബ്ലോക്ക് പ്രസിഡന്റ് എം. അപ്പുക്കുട്ടന്‍നായര്‍ ആദ്ധ്യക്ഷം വഹിക്കും. ഡോ പൂജപ്പുര കൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ടും ഖജാന്‍ജി ശ്രീകുമാരന്‍ തമ്പി വരവുചെലവ് കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച സംസ്ഥാനഖജാന്‍ജി കെ. സുധാകരന്‍നായര്‍ നയിക്കും. ജോയിന്റ് സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്‍നായര്‍ പ്രമേയങ്ങളവതരിപ്പിക്കും. ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. ജോയിന്റ് സെക്രട്ടറി കെ.പി. മോഹനചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ലൈലാ ശശിധരന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.