ബഡ്‌സ് സ്‌കൂളുകളില്‍ കുടുംബശ്രീ പൊലിവ് പദ്ധതി നടപ്പിലാക്കും

Saturday 16 July 2016 10:33 am IST

കാസര്‍കോട്: കുടുംബശ്രീയുടെ കാര്‍ഷിക പുനരാവിഷ്‌കരണ പദ്ധതിയായ പൊലിവ് ജില്ലയിലെ ഏഴ് ബഡ്‌സ് സ്‌കൂളുകളിലും രണ്ട് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും നടപ്പിലാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, ബഡ്‌സ് പ്രിന്‍സിപ്പല്‍മാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക കുട്ടികളിലും അമ്മമാരിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കുടുംബശ്രീ സി ഡി എസ്സിന്റെ സഹായത്തോടെ ബഡ്‌സ് സ്‌കൂള്‍ പരിസരത്ത് മൂന്ന് സെന്റില്‍ പച്ചക്കറി കൃഷി ചെയ്യുന്ന പ്രവര്‍ത്തനം ഈ മാസം 23 ന് ആരംഭിക്കും. കൃഷിക്കാവശ്യമായ വിത്തുകളും വളവും കുടുംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമാക്കും. ബഡ്‌സ് സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് കാര്‍ഷിക സെമിനാറുകളും ശുചിത്വ ക്ലാസ്സുകളും സംഘടിപ്പിക്കും. യോഗത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. പി എച്ച് യൂസഫ്, കെ വി വിജയന്‍, ഇ ഷൈജു, പി ജെ പ്രകാശ്, വിവിധ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.