കോഴിക്കോട്: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ പുതിയ അദ്ധ്യയന വര്‍ഷത്തെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഇന്ന് രാവിലെ 10 മണിക്ക് എട്ടു കേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗേള്‍സ് എച്ച്.എസ്.എസ്, കോട്ടയം പാലസ് റോഡിലെ മോഡല്‍ ഹയര്‍ സെക്കണ്‍ണ്ടറി സ്കൂള്‍, എറണാകുളം ഗവ: മോഡല്‍ ഹൈസ്കൂള്‍, തൃശൂര്‍ ഗവ: മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടണ്‍റി സ്കൂള്‍, പാലക്കാട് ഗവ: മോയന്‍സ് ഹയര്‍ സെക്കണ്ടണ്‍റി സ്കൂള്‍, കോഴിക്കോട് നടക്കാവ് ഗവ: ഹയര്‍ സെക്കണ്‍ണ്ടറി സ്കൂള്‍, കണ്ണൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടണ്‍റി സ്പോര്‍ട്സ് സ്കൂള്‍ എന്നിവിടങ്ങളിലും തിരൂര്‍ കാമ്പസിലുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ ടിക്കറ്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ 0494-2631230 എന്ന ഫോണില്‍ ബന്ധപ്പെടണം.
ഭാഷാശാസ്ത്രം, സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്സുകളിലേക്കാണ് പ്രവേശനപരീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: