ദേശസ്‌നേഹ തീജ്വാലകളുയര്‍ത്തി എബിവിപി സംസ്ഥാന പഠനശിബിരത്തിന് തുടക്കം

Saturday 16 July 2016 10:42 am IST

കാഞ്ഞങ്ങാട്: നെല്ലിത്തറയിലും പരിസരങ്ങളില്‍ ദേശസ്‌നേഹത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ഭാരത് മാതാകി ജയ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എബിവിപി സംസ്ഥാന പഠന ശിബിരത്തിന് തുടക്കമായി. നെല്ലിത്തറ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ആംഭിച്ച വിവിധ സെക്ഷനുകളില്‍ സ്‌കില്‍ ഡെവലപ്പന്റിനെ ആസ്പദമാക്കി കേസരി പത്രാധിപര്‍ എന്‍.ആര്‍.മധു, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ നമ്പ്യാര്‍, ജില്ലാ പ്രചാര്‍ പ്രമുഖ് കെ.സത്യനാഥ് കോട്ടച്ചേരി, എബിവിപി കോഴിക്കോട് സംഭാഗ് സംഘടന സെക്രട്ടറി കെ.കെ.മനോജ്, ദേശീയ സംഘടന സെക്രട്ടറി ജി.ലക്ഷ്ണണ്‍, സോണല്‍ സെക്രട്ടറി ആനന്ദ് രഘുനാഥ് സംസ്ഥാന പ്രസിഡന്റ് വി.കെ.രാഖേഷ്, സെക്രട്ടറി എ.പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. വൈകുന്നേരം 5.30ന് നാണ് ഉദ്ഘാടന സഭ നടന്നത്. എബിവിപി ദേശീയ സഹസംഘടന സെക്രട്ടറി ജി.ലക്ഷ്മണ്‍ ഭദ്രദീപം തെളിയിച്ച് പഠനശിബിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.കെ.രാഖേഷ് അദ്ധ്യക്ഷത വഹിച്ചു. തീവ്രവാദം ഇന്ന് കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിയിരിക്കുകയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ സി.കെ.രാഖേഷ് പറഞ്ഞു. കേരളത്തില്‍ തീവ്രവാദം ബാധിക്കില്ലെന്ന് മനസമാധാനം കൊണ്ടവരുടെ മനസില്‍ കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ ഇടിത്തീ വീഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ വര്‍ഷങ്ങളായി പാലിച്ചുപോരുന്ന മൗനത്തിന്റെ പ്രതിഫലമാണ് കേരളത്തിലെ തീവ്രവാദം. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് പറഞ്ഞ എബിവിപിയെ ഒറ്റപ്പെടുത്തുകയാണ് ചില മാധ്യമങ്ങളും ഭരണകര്‍ത്താക്കളും ചെയ്തത്. രാജ്യദ്രോഹ കുറ്റവാളിക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നതിനെപ്പറ്റി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പ്രധാന്യം നോക്കിയാല്‍ മതി മാധ്യമങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകും. കാശ്മീരില്‍ ഭാരത സൈനികരെ വെള്ളത്തില്‍ മുക്കിക്കൊന്നതിനെ കുറിച്ച് ഇവിടെ ചാനല്‍ ചര്‍ച്ചയില്ല. സാക്കീര്‍ നായികിനെ അനുകൂലിച്ച് കേരളത്തിലെ മുസ്ലീം ലീഗ് സംസാരിച്ചതിനെ കുറിച്ച് ചര്‍ച്ചയില്ല. ഇതെല്ലാം വരാന്‍ പോകുന്ന വര്‍ഗീയ വിസ്‌ഫോടനത്തിന്റെ മുന്നറിയിപ്പാണ്. എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രം പ്രവര്‍ത്തിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങി ഇതിനെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഡിഎന്‍എ ഹൈന്ദവമാണെന്നും വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി വളര്‍ത്താന്‍ എബിവിപി എന്ന പ്രസ്ഥാനം വഹിക്കുന്ന പങ്ക് മഹത്തായതാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കേണല്‍ അശോക് കിണി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എബിവിപി സോണല്‍ സെക്രട്ടറി സഞ്ജയ് പാച്ച്‌പോര്‍ അശോക് കിണിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പതിനാല് ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 234 പേരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠന ശിബിരത്തില്‍ സംബന്ധിക്കുന്നത്.                                       മാവുങ്കാല്‍ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ നടന്ന എബിവിപി സംസ്ഥാന പഠനശിബിരം ദേശീയ സഹസംഘടന സെക്രട്ടറി ജി.ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു സ്വാഗതസംഘം ചെയര്‍മാനും മുഖ്യാതിഥിയുമായ കേണല്‍ അശോക് കിണിയെ എബിവിപി സോണല്‍ സെക്രട്ടറി സഞ്ജയ് പാച്ച്‌പോര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.