പാറ്റ്നയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍

Saturday 16 July 2016 12:36 pm IST

പാറ്റ്‌ന: ബീഹാറിലെ പാറ്റ്നയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍. വിവാദ ഇസ്ലാം‌മത പ്രചാരകന്‍ സക്കീര്‍ നായിക്കിനും എഐഎംഐഎം നേതാവ് അസാദുദീന്‍ ഒവൈസിക്കും പിന്തുണ അറിയിച്ചാണ് പാറ്റ്‌നയില്‍ റാലി നടന്നത്. മുഹമ്മദ് റിയാസ് മൊറിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുസ്ലീം നേതാക്കളെ അടിച്ചമര്‍ത്തുന്നതാണ് സമീപ നാളില്‍ കണ്ടുവരുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു. ഭാരത വിരുദ്ധ മുദ്രാവാക്യങ്ങളും പാക് അനുകൂല പരാമര്‍ശങ്ങളും ഉണ്ടായെന്ന ആക്ഷേപത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപി പി.കെ. താക്കൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.