പത്തനാപുരം: പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചെളിക്കുഴി ചെറുകോണത്ത് കാവ്-വട്ടക്കുന്നില്റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പട്ട് പ്രദേശവാസികള്‍ രംഗത്ത്. റോഡ് ടാര്‍ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്.
നൂറുകണക്കിന് ഭക്തജനങ്ങള്‍ വരുന്ന ചെറുകോണത്ത് രാജരാജേശ്വരി ക്ഷേത്രവും റോഡിന് സമീപത്താണ്. എല്ലാ പഞ്ചായത്ത് ബജറ്റിലും റോഡ് നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിക്കാറുണ്ടങ്കിലും വകമാറ്റി ചിലവഴിക്കുന്ന രീതിയാണ് കാലങ്ങളായി നടന്നുവരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുന്നിക്കോടിനെയും പത്തനാപുരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ തന്നെയാണ് ഈ ദുരവസ്ഥ. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. റോഡ് സഞ്ചാര്യയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: