കണ്ണൂര്‍: ഭവനരഹിതരായവര്‍ക്ക് സൗജന്യമായി ഭവനം നിര്‍മിച്ച് നല്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മംഗള ഭവനം പദ്ധതിയിലേക്ക് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വേശാല സ്വദേശി എം.ബാലകൃഷ്ണന് തന്റെ ഉടമസ്ഥതയിലുള്ള 14 സെന്റ് സ്ഥലം കൈമാറി. കഴിഞ്ഞ ദിവസം ചാലാട് ബാലികാ സദനത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇത് സംബന്ധിച്ച് രേഖകള്‍ ഔദ്യോഗികമായി കൈമാറി. വേശാലയിലെ സാധാരണ കൂലിത്തൊഴിലാളയാണ് ബാലകൃഷ്ണന്. അശരണര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി തന്നാലാകുന്നത് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് സ്ഥലം കൈമാറിയത്. മംഗള ഭവനം പദ്ധതിയിലൂടെ സര്‍വ്വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വീടില്ലാത്ത നിരവധി പേര്‍ക്ക് വീട് വെച്ച് നല്‍കിയട്ടുണ്ട്. വേശാലയിലുള്ള സ്ഥലത്ത് ഭവന രഹിതരായവര്‍ക്ക് വീട് വെച്ച് നല്‍കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: