ലൗ ജിഹാദ് വീണ്ടും സ്ഥിരീകരിക്കപ്പെടുമ്പോള്‍

Saturday 16 July 2016 8:03 pm IST

വ്യക്തിവികാരങ്ങള്‍ മതപരിവര്‍ത്തന ശക്തികള്‍ മുതലെടുക്കുന്നതായി 2014ല്‍ പുറത്തിറങ്ങിയ 'ദ ഓക്‌സ്‌ഫോര്‍ഡ് ഹാന്റ്ബുക്ക് ഓഫ് റിലീജ്യസ് കണ്‍വേര്‍ഷന്‍' എന്ന പുസ്തകം വ്യക്തമാക്കുന്നു. ഏതൊരു വ്യക്തിയിലും പ്രകടമാകുന്ന പ്രണയമെന്ന, സ്‌നേഹമെന്ന പവിത്രമായ വികാരത്തെ ആയുധമാക്കിയാണ് ലൗ ജിഹാദ് എന്ന മതംമാറ്റ പദ്ധതി മുസ്ലിം തീവ്രവാദ സംഘടനകള്‍ നടപ്പിലാക്കുന്നത്. 2009ലാണ് ഈ പ്രണയഭീകരത ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളവും കര്‍ണാടകവും ലൗ ജിഹാദിന്റെ വിളനിലമായി മാറിയതിന്റെ കണക്കുകള്‍ പുറത്തെത്തി. ലൗ ജിഹാദ് പ്രണയത്തിലൂടെയുള്ള മതംമാറ്റം മാത്രമല്ലെന്നും ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രണയത്തിന്റെ പേരില്‍ നിര്‍ബന്ധിത മതംമാറ്റങ്ങള്‍ നടക്കുന്നതായും ഇത് തടയാന്‍ നിയമനിര്‍മാണം ആലോചിക്കണമെന്നും 2009 ഡിസംബറില്‍ കേരള ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരന്‍ വ്യക്തമാക്കി. ചില സംഘടനകളുടെ സഹായത്തോടെ ആസൂത്രിതമായി ഒരു പ്രത്യേക മതത്തിലേക്ക് പ്രണയത്തിലൂടെയുള്ള മതംമാറ്റം നടക്കുന്നു. നാല് വര്‍ഷത്തിനിടെ നാലായിരത്തോളം പ്രണയ മതംമാറ്റങ്ങള്‍ നടന്നു. 1996 മുതല്‍ ചില മുസ്ലിം സംഘടനകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയതായാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ശങ്കരന്‍ നടത്തിയ പരാമര്‍ശം പ്രണയ ഭീകരതയുടെ ആഴം അനാവൃതമാക്കി. പോപ്പുലര്‍ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി, കെഎന്‍എം തുടങ്ങിയ മതതീവ്രവാദ സംഘടനകള്‍ പ്രതിക്കൂട്ടിലായി. മദനിയുടെ പിഡിപിയുമായി പ്രത്യക്ഷത്തിലും ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളോട് രഹസ്യമായും ബന്ധം പുലര്‍ത്തിയിരുന്ന സിപിഎം മതഭീകരരുടെ രക്ഷകരായെത്തുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ഹൈക്കോടതിയില്‍ ലൗ ജിഹാദ് ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി മലക്കം മറിഞ്ഞ 'മതേതര' സര്‍ക്കാര്‍ മതതീവ്രവാദികളുടെ ആരോപണങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കി. ലൗ ജിഹാദ് എന്ന സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്നും എന്നാല്‍ പ്രണയത്തിലൂടെ മതംമാറ്റാന്‍ മുസ്ലിം സംഘടനകള്‍ പണമൊഴുക്കുന്നുണ്ടെന്നുമായിരുന്നു പോലീസിന്റെ നിലപാട്. ഇതിനെ ലൗ ജിഹാദ് എന്ന പദ്ധതി തന്നെ ഇല്ലെന്ന് സ്ഥാപിക്കാന്‍ മുസ്ലിം സംഘടനകള്‍ വ്യാപകമായി ഉപയോഗിച്ചു. ഹിന്ദുത്വ ഫാസിസവും പതിവ് ഇരവാദവും സമാസമം ചേര്‍ത്ത് മുതലക്കണ്ണീരൊഴുക്കി വേട്ടക്കാര്‍ മാന്യന്മാരായി. അന്വേഷണം ഒന്നടങ്കം നിലക്കുകയും പ്രണയഭീകരത പൂര്‍വ്വാധികം ശക്തിപ്പെടുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.