ബിഎംഎസ് സ്ഥാപന ദിനാഘോഷം 23ന് ജില്ലയിലെങ്ങും വിപുലമായ പരിപാടികള്‍

Saturday 16 July 2016 7:41 pm IST

ആലപ്പുഴ: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ 62-ാമത് പിറന്നാള്‍ ആഘോഷം ജില്ലയില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ആയിരം കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിക്കും. ആറു മുനിസിപ്പാലിറ്റിയുലം 55 പഞ്ചായത്ത് കേന്ദ്രങ്ങളിലും വിപുലമായ സമ്മേളനങ്ങള്‍, മേഖലാ കേന്ദ്രങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. സമൂഹ നന്മയ്ക്കായി തൊഴിലാളി ശക്തി എന്ന മുദ്രാവാക്യമാണ് ഈ സമ്മേളനത്തിന്റെ സന്ദേശം. കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎമ്മുകാര്‍ കൊലചെയ്ത് സി.കെ. രാമചന്ദ്രന്റെ കുടുംബസഹായനിധി ശേഖരണം ആരംഭിക്കും. ആലപ്പുഴയില്‍ രാവിലെ പത്തിനും ചേര്‍ത്തലയില്‍ വൈകിട്ട് അഞ്ചിനും സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോള്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ രാവിലെ പത്തിന് അരൂരിലും, ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ രാവിലെ പത്തിന് മണ്ണഞ്ചേരിയിലും നാലിന് തലവടിയിലും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ രാവിലെ പത്തിന് വീയപുരത്തും മൂന്നിന് ഹരിപ്പാടും അഞ്ചിന് തിരുവന്‍വണ്ടൂരിലും വി.കെ. ശിവദാസ് മൂന്നിന് മാരാരിക്കുളം തെക്കും കെ. കൃഷ്ണന്‍കുട്ടി പത്തിന് പുന്നപ്ര തെക്കും മൂന്നിന് വെളിയനാടും അഞ്ചിന് എടത്വയിലും, പി.ബി. പുരുഷോത്തമന്‍ പത്തിന് അമ്പലപ്പുഴ തെക്കും മൂന്നിന് കൃഷ്ണപുരത്തും അഞ്ചിന് കായംകുളത്തും കെ. ചന്ദ്രലത അഞ്ചിന് ആര്യാടും സി. ഗോപകുമാര്‍ രാവിലെ പത്തിന് കാവലത്തും മൂന്നിന് പള്ളിപ്പാടും അഞ്ചിന് വള്ളികുന്നത്തും കെ. സദാശിവന്‍പിള്ള 11ന് കാര്‍ത്തികപ്പള്ളിയിലും രണ്ടിന് നെടുമുടിയിലും നാലിന് പുറക്കാടും എന്‍. വേണുഗോപാല്‍ 11ന് പള്ളിപ്പുറത്തും നാലിന് വയലാറും പി. ശ്രീകുമാര്‍ പത്തിന് ചെറിയനാടും 12ന് നൂറനാടും അഞ്ചിന് തകഴിയിലും അഡ്വ. ശ്രീദേവി പ്രതാപ് 11ന് പത്തിയൂരും അനിയന്‍ സ്വാമിചിറ 11ന് അമ്പലപ്പുഴ വടക്കും മൂന്നിന് പുന്നപ്ര വടക്കും സുഭാഷ് ബി രാവിലെ 10.30ന് മാന്നാറും 2.30ന് ബുധനൂരും നാലിന് വെണ്‍മണിയിലും ബിനീഷ് ബോയ് പത്തിന് ചമ്പക്കുളത്തും രണ്ടിന് പാണാവള്ളിയിലും അഞ്ചിന് തുറവൂരിലും സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.