ആലപ്പുഴ: കരുണാകര ഗുരുവിനാല്‍ സ്ഥാപിക്കപ്പെട്ട നവജ്യോതി ആശ്രമത്തിന്റെ നവതി ആഘോഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളില്‍ നടക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീനാ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അര്‍ച്ചിത ജ്ഞാനതപസ്വിക്ക് ജന്മനാട് പൗരസ്വീകരണം നല്‍കും. സ്വാമി ജനമോഹന്‍ ജ്ഞാനതപസ്വി ഉപഹാരം സമര്‍പ്പിക്കും. ജില്ലാപഞ്ചായത്തംഗം പി.എ. ജുമൈലത്ത് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: