ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് സഭയും പറഞ്ഞു

Sunday 17 July 2016 1:21 pm IST

ഇസ്ലാമോഫോബിയ സൃഷ്ടിക്കാനുള്ള ഹിന്ദു 'ഫാസിസ്റ്റുകളു'ടെ കെട്ടുകഥയാണ് ലൗ ജിഹാദെന്നാണ് ഇടത്-ജിഹാദികളുടെ എന്നത്തെയും നിലവിളി. ക്രൈസ്തവ സഭകളുടെയും സിഖ് സംഘടനകളുടെയും നിലപാടുകള്‍ മറച്ചുവെച്ചാണ് ഈ പ്രചാരണം. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) പ്രസിദ്ധീകരണമായ 'ജാഗ്രത'യുടെ 2009 ഒക്‌ടോബര്‍ ലക്കത്തില്‍ ലൗ ജിഹാദ് രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥിനികള്‍, ഉദ്യോഗമുള്ള യുവതികള്‍ തുടങ്ങി വീട്ടമ്മമാരെപ്പോലും ലൗ ജിഹാദ് ലക്ഷ്യമിടുന്നു. പ്രണയം ആയുധമാക്കി മതപരിവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്. പെണ്‍കുട്ടികളെ വീഴ്ത്തുന്നതിന് മുസ്ലിം ചെറുപ്പക്കാര്‍ക്ക് ബൈക്ക്, മൊബൈല്‍, പണം തുടങ്ങിയവ നല്‍കുന്നു. മതംമാറ്റത്തിന് ശേഷം അവരെ പര്‍ദ്ദക്കുള്ളില്‍ തളച്ചിടുകയും ജീവിതം നരകമാക്കുകയും ചെയ്യുന്നു. ലൈംഗീക ചൂഷണത്തിനും പെണ്‍കുട്ടികള്‍ ഇരയാകുന്നതായി കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 2500 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെട്ടതായും നിരവധി പേര്‍ തങ്ങളുടെ പുനരധിവാസ കേന്ദ്രത്തിലുള്ളതായും റവ.സ്റ്റീഫന്‍ ആലത്തറയും പ്രതികരിച്ചിരുന്നു. ലൗ ജിഹാദ് പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ പള്ളികള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കെസിബിസി സര്‍ക്കുലര്‍ നല്‍കുകയും ചെയ്തു. ചില മുസ്ലിം സംഘടനകള്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയതോടെ സഭ നിലപാട് മാറ്റി. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മലക്കം മറിച്ചിലിന് കാരണമായി സഭാനേതൃത്വം പറയുന്നത്. എന്നാല്‍ കെസിബിസി ആസ്ഥാനത്തെത്തി ഒരു വിഭാഗം ഭീഷണി മുഴക്കിയിരുന്നതായി സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. തങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഭീഷണിയാകുമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ഭയപ്പെട്ടാണ് സഭ നിലപാട് മാറ്റിയത്. പരസ്യപ്രതികരണങ്ങള്‍ ഉപേക്ഷിച്ചെങ്കിലും സമുദായാംഗങ്ങളെ ബോധവത്കരിക്കുന്നത് സഭ തുടര്‍ന്നു. പള്ളികള്‍ കേന്ദ്രീകരിച്ച് ലൗ ജിഹാദിനെതിരായ ക്ലാസ്സുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. മിശ്രവിവാഹത്തിനെതിരെ പരസ്യമായിത്തന്നെ വലിയ പ്രചാരണവും നടത്തിവരുന്നു. അടുത്തിടെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ലൗ ജിഹാദിനെതിരെ പ്രസംഗിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇംഗ്ലണ്ടിലെ സിഖ് കൗണ്‍സിലാണ് ലൗ ജിഹാദിനെതിരെ രംഗത്തുള്ള മറ്റൊരു വിഭാഗം. സിഖ് കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ലൗ ജിഹാദിനിരയായി പാക്കിസ്ഥാനിലേക്ക് കടത്തപ്പെടുകയാണെന്ന് സിഖ് കൗണ്‍സില്‍ 2014ല്‍ വ്യക്തമാക്കിയിരുന്നു. ചില പെണ്‍കുട്ടികളെ സിഖ് കൗണ്‍സില്‍ രക്ഷിച്ചതായും സംഘടനകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.