കാഞ്ഞാര്‍: കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അറക്കുളം സെന്റ് മേരീസ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാത്ഥി അറക്കുളം പുളിക്കല്‍ തോമസിന്റെ മകന് ആഷിക് (13) നാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 12.15ന് അറക്കുളം മണ്ണൂര്‍ സ്ക്കൂളിന് മുമ്പിലാണ് അപകടം ഉണ്ടായത്. ആഷിക് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ തൊടുപുഴ ഭാഗത്തേക്ക് വന്ന കാറിടിക്കുകയായിരുന്നു.കൂട്ടുകാരുമൊത്ത് റോഡില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ ആഷികിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തലയ്ക്കും കാലിനും പരിക്കേറ്റ ആഷികിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: