സമാന്തര സര്‍വ്വീസിനെ ചൊല്ലി സംഘര്‍ഷം: ബസ് ഡ്രൈവര്‍ക്ക് പരിക്ക്

Saturday 16 July 2016 8:17 pm IST

അടിമാലി: സമാന്തര സര്‍വ്വീസ് വാഹനവുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബസ് ജീവനക്കാരും ഓട്ടോതൊഴിലാളികളും തമ്മിലുണ്ടായ  സംഘട്ടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രതിഷേധ സൂചകമായി ബസുകള്‍ പണിമുടക്കി. ഇന്നലെ അടിമാലി മച്ചിപ്ലാവിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അടിമാലി -ഇരുമ്പുപാലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന് മുന്നില്‍ സമാന്തരമായി ഓട്ടോ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തി. മച്ചിപ്ലാവില്‍ വെച്ച് ഇതിനെ ബസ്ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും പരിക്കേറ്റ ബസ് ജീവനക്കാരന്‍ വില്‍സണ്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനെചൊല്ലി അടിമാലി ടൗണില്‍ ഹില്‍ഫോര്‍ട്ട് ജംഗ്ഷനില്‍ സമാന്തര സര്‍വ്വീസ് നടത്തിപ്പുകാരുടെ വാഹനം ബസ് ജീവനക്കാര്‍ തടയാനെത്തിയതോടെ വീണ്ടും തര്‍ക്കവും സംഘര്‍വും ഉണ്ടായി. ഇതോടെ ഇരുമ്പുപാലം റൂട്ടില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് ബസ് ജീവനക്കാര്‍ പണിമുടക്കി. സംഭവം സംബന്ധിച്ച് പോലീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.