വാക്‌സിനേഷനെതിരെ മലപ്പുറത്ത് നടന്ന പ്രഭാഷണ വീഡിയോ വൈറലാകുന്നു

Saturday 16 July 2016 8:20 pm IST

കാഞ്ഞങ്ങാട്: ഡിഫ്ത്തീരിയ പടര്‍ന്നു പിടിക്കുന്ന മലപ്പുറം ജില്ലയില്‍ വാക്‌സിനേഷനുകള്‍ക്കെതിരെ 2015 ഫെബ്രുവരിയില്‍ നടന്ന പ്രഭാഷണത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. രോഗത്തിനെതിരെയുള്ള ഏകപ്രതിവിധിയായ വാക്‌സിനേഷന്‍ ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നുള്ള രീതിയിലാണ് പ്രചാരണം നടക്കുന്നത്. 'ഒമ്പത് മാസം ഗര്‍ഭാശയത്തില്‍ ഒരു കുഞ്ഞിന് നിര്‍മാണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുട്ടിക്ക് എല്ലാ വാക്‌സിനേഷനുകളും നല്‍കിയവനാണ് അള്ളാഹൂ'വെന്ന് വീഡിയോയിലെ പ്രഭാഷണത്തില്‍ പറയുന്നു. സാമൂഹ്യ മുന്നേറ്റം സ്ത്രീകളിലൂടെയെന്ന സന്ദേശവുമായി എംജിഎം എന്ന സംഘടനയുടെ 2015 ഫെബ്രുവരിയില്‍ നടന്ന മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ വീഡിയോ ക്ലിപ്പിങിലാണ് വാക്‌സിനേഷനെതിരെയുള്ള പ്രചാരണം. മുസ്ലീം സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ ആശുപത്രികളില്‍ പോകുന്നത് മതം വിലക്കുന്നതായും പറയുന്നു. 'വാക്‌സിനേഷനുകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ വരാന്‍ പോകുന്ന ദുരന്തമെന്താകുമെന്ന് പറയാനാകില്ല. നല്ലതാണെന്ന് പറഞ്ഞ് അതിമാരകമായ വിഷങ്ങള്‍ മനുഷ്യശരീരത്തില്‍ കയറ്റി വിടുകയാണ് ചെയ്യുന്നത്....' എന്നിങ്ങയൊണ് വീഡിയോയില്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.