വൈദ്യുതിമുടക്കം പതിവ്; പ്രതിഷേധം വ്യാപകം

Saturday 16 July 2016 9:11 pm IST

എലിക്കുളം: മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ജനജീവിതം ദുസഹമാക്കുന്നു. വ്യാപാരസ്ഥാപനങ്ങളെയും വൈദ്യുതി തടസം പ്രതിസന്ധിയിലാക്കുന്നു. ആശുപത്രികളിലും മരുന്നുകടകളിലും ശീതീകരണികളില്‍ സൂക്ഷിക്കുന്ന മരുന്നുകള്‍ കേടാകുന്നതായും പരാതിയുണ്ട്. പൈക മുതല്‍ പൊന്‍കുന്നം അട്ടിക്കല്‍ ഭാഗം വരെയുള്ള വൈദ്യുതി വിതരണത്തിലാണ് സ്ഥിരമായി തകരാര്‍. അര്‍ദ്ധരാത്രിയില്‍ മുടങ്ങുന്ന വൈദ്യുതി വിതരണം പുനഃസ്ഥാപിക്കപ്പെടുന്നത് രാവിലെ ആറരയ്ക്കു ശേഷമാണ്. ആഴ്ചകളായി ദിവസവും ഇതേരീതിയിലാണ് വൈദ്യുതിവിതരണം. ഉരുളികുന്നം, എലിക്കുളം, കൂരാലി, ഇളങ്ങുളം, വഞ്ചിമല, പനമറ്റം, കൊപ്രാക്കളം, അട്ടിക്കല്‍, തമ്പലക്കാട് എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇതുമൂലം വലയുന്നത്. നിരന്തരമായുള്ള വൈദ്യുതി മുടക്കത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കൂരാലി യൂണിറ്റ് പ്രസിഡന്റ് എന്‍.കെ. രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ പ്രതിഷേധയോഗം ചേര്‍ന്നു. കെ.കെ. രവീന്ദ്രന്‍, സി.എസ്. മുഹമ്മദ് സലിം, വിനോദ് കരിപ്പാക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.