അമ്പലപ്പുഴ: പഞ്ചായത്ത് കമ്മറ്റിയില്‍ നടന്ന അടിയില്‍ വനിതാ പ്രസിഡന്റിന് പരിക്ക്. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്കള്ളനിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ അജണ്ട ചേര്‍ത്തിരുന്നു.
എന്നാല്‍ അജണ്ടയില്‍ ഇതുള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഇടത് അംഗങ്ങള്‍ പറഞ്ഞതാണ് തകര്‍ത്തിന് കാരണമായത്. തകര്‍ക്കം രൂക്ഷമാകുകയും ചില ഇടതു മെമ്പര്‍മാര്‍ കസേരയെടുത്ത് പ്രസിഡന്റിനെ ആക്രമിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് അംഗത്തിന്റെ അടിയേറ്റ് ഇടത് അംഗം അഡ്വ. ജിനുരാജിനും പരിക്കേറ്റു. പരിക്കേറ്റ വനിതാ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: