നിരോധിത പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു

Saturday 16 July 2016 9:15 pm IST

കറുകച്ചാല്‍: നഗരത്തിലും സമീപ പ്രദേശങ്ങളിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും, കഞ്ചാവും വില്പന വ്യാപകമായി നടക്കുന്നു. ഇത്തരത്തില്‍ നിരോധിത ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരെ പോലീസ് പിടികൂടുന്നുണ്ടെങ്കിലും പിന്നെയും രഹസ്യമായി വില്‍പന നടക്കുന്നു. കഴിഞ്ഞ ദിവസവും കറുകച്ചാല്‍ ബസ് സ്റ്റാന്റിനു സമീപം പെട്ടിക്കടയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ ജിജി (44) യെയാണ് പോലീസ് പിടികൂടിയത്. അണിയറപ്പടി, ഗുരുമന്ദിരം മേഴ്‌സി ആശുപത്രിറോഡ്, മാന്തുരുത്തി, നെടുംകുന്നം, കുളത്തൂര്‍മൂഴി, പാലമറ്റം എന്നിവിടങ്ങളിലൊക്കെ ഇവയുടെ വില്പന നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.