ആലപ്പുഴ: ദേശീയ പാതയില്‍ വൈഎംസിഎ മുതല്‍ തോട്ടപ്പള്ളി കൊട്ടാരവളവ് കല്‍പ്പകവാടി ഭാഗം വരെയുള്ള കുഴികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ജി. സുധാകരന് പരിശോധിച്ചു. ഉച്ചയ്ക്ക് 2.30 മണിക്ക് തുടങ്ങിയ പരിശോധന നാലു മണിക്കൂര്‍ നീണ്ടുനിന്നു. ഇത് നേരിട്ട് പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാല്‍ അവര്‍ക്ക് കുറച്ചെങ്കിലും നാണം ഉണ്ടാകട്ടെയെന്നും പ്രശ്നങ്ങള്‍ ഉള്ള സ്ഥലം ചൂണ്ടിക്കാട്ടി അത് പരിഹരിക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്കി.
ഇതോടൊപ്പം കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ള ആലപ്പുഴ ജില്ലാ ആശുപ ത്രി പെട്രോള്‍ പമ്പിന് മുന്‍വശം ഉള്ള സ്ഥലം, തിരുവമ്പാടി ജങ്ഷന്, വലിയചുടുകാട് ജങ്ഷന്, ചങ്ങനാശേരി ജങ്ഷന്, കളര്‍കോട് എസ്ഡി കോളേജ് ജങ്ഷന്, പുന്നപ്ര ചന്ത, വണ്ടാനം മെഡിക്കല്‍ കോളേജ് ജങ്ഷന് എന്നീ സ്ഥലങ്ങളിലെ ഇരു സൈഡുകളും ടൈല്‍ പാകുവാന്‍ നിര്‍ദേശം നല്കി. ഇതൊടോപ്പം ജില്ലാ ആശുപത്രി പെട്രോള്‍ പമ്പ് ജങ്ഷന്, പുന്നപ്ര ചന്ത എന്നിവിടങ്ങളില്‍ അടിയന്തരമായി റോഡില്‍ ടൈല്‍ ഇടാനും മന്ത്രി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: