കോഴിക്കോട്: ലൗജിഹാദിനിരയായി ഒരു പെണ്‍കുട്ടി കൂടി മരണം വരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ കീഴിലെ നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനിയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അത്തോളി ഉള്ള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന് നായരുടെ മകള്‍ ശ്രീലക്ഷ്മി (19) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വയനാട് വെള്ളമുണ്ട സ്വദേശിയായ ഷംസീര്‍ എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍വാങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. തഹസില്‍ദാര്‍ ശോഭനാചന്ദ്രന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടില്‍ സംസ്കരിച്ചു. അമ്മ: സുനില. സഹോദരി: ഐശ്വര്യ (എല്‍ജി, ബംഗളൂരു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: