പയ്യാവൂര്‍: അധ്യാപന പരിശീലന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ മടമ്പം പികെഎം കോളേജ് ഓഫ് എഡുക്കേഷന്‍ വീണ്ടും അംഗീകാരത്തിന്റെ നിറവ്. യുജിസി നാക് സംഘം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് ഏറ്റവും ഉയര്‍ന്ന എ ഗ്രേഡ് ലഭിച്ചു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, ഭരണനിര്‍വ്വഹണം, ഭൗതിക സാഹചര്യങ്ങള്‍, പഠനബോധന പ്രക്രിയ, സാമൂഹിക ഇടപെടലുകള്‍, ഗവേഷണപ്രവര്‍ത്തനങ്ങള്‍, നൂതന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍ സംഘം എ ഗ്രേഡ് നല്‍കിയത്.
2006 ല്‍ ആദ്യമായി നടന്ന നാക് അക്രഡിറ്റേഷന് ഗ്രേഡിങ്ങില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴില്‍ എ ഗ്രേഡ് നേടുന്ന ആദ്യ കലാലയം എന്ന ബഹുമതി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: