പേയാട്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ 2016-17 വര്‍ഷത്തെ വികസന സെമിനാര്‍ നടന്നു. ഉത്പാദന മേഖലയ്ക്കും സേവന മേഖലയ്ക്കും മുന്‍തൂക്കം നല്കുന്ന പദ്ധതികളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനിത ഉദ്ഘാടനം ചെയ്തു. കരടു പദ്ധതിരേഖ ജില്ലാ പഞ്ചായത്തംഗം ശോഭനകുമാരിക്ക് കൈമാറി. വൈസ് പ്രസിഡന്റ് റോസ് മേരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രാധാകൃഷ്ണന്, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ എല്‍സ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പനങ്ങോട് വിജയന്, ജി. സജിനകുമാര്‍, സെക്രട്ടറി റ്റൈറ്റസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: