ന്യൂദൽഹി: ഇന്ത്യൻ പ്രൊഫഷണൽ ബോക്സർ വിജേന്ദർ സിങിന് ആദ്യ പ്രൊഫഷണൽ കിരീടം. ഇന്നലെ ത്യാഗരാജ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ എതിരാളി കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് വിജേന്ദർ കരിയറിലെ ആദ്യ കിരീടം നേടിയത്.
ഏഷ്യാ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടമാണ് വിജേന്ദർ സ്വന്തമാക്കിയത്. പ്രൊഫഷണൽ ബോക്സിങിലേക്ക് തിരിഞ്ഞശേഷം അപരാജിത കുതിപ്പാണ് വിജേന്ദറിന്റേത്. തുടർച്ചയായ ഏഴാം വിജയം. കഴിഞ്ഞ ആറ് മത്സരങ്ങളിലും നോക്കൗട്ട് വിജയം സ്വന്തമാക്കിയ വിജേന്ദർ ഇന്നലെ 10 റൗണ്ട് പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. വിജയത്തോടെ വിജേന്ദർ റാങ്കിങിൽ ആദ്യ പതിനഞ്ചിൽ ഇടംപിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: