ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. ടോക്കിയോയിലാണ് റിക്ടര്‍ സ്കെയിലില്‍ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ ഏഴ് മണിയോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ജപ്പാനിലെ ഇബരാക്കിയിലാണ്.
ജപ്പാനിലെ കാലാവസ്ഥാ പഠന കേന്ദ്രമാണ് ഭൂചലനത്തിന്റെ വിവരം ഔദ്യോകികമായി പുറത്തു വിട്ടത്. എന്നാല്‍ ഭൂചലന ശേഷം സുനാമി മുന്നറിയിപ്പോ മറ്റ് സുരക്ഷാ മുന്നറിയിപ്പുകളോ ഉണ്ടായിട്ടില്ലന്നാണു വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: