മുസഫര്‍നഗര്‍: യുപിയില്‍ ക്രൂര പീഡനത്തിനിരയായി ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു.
യുപിയിലെ കിദ്വാരി നഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടി പീഡനത്തിനിരയാകുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തന്‍സിം എന്നയാളെ അയല്‍വാസികള്‍ പിടികൂടി പോലീസിലേല്പിച്ചിരുന്നു. ഇയാളിപ്പോള്‍ ജയിലിലാണ്.
പ്രതിയുടെ മര്‍ദനത്തില്‍ തലക്കേറ്റ ഗുരുതരമായ പരിക്കാണ് കുട്ടിയുടെ ജീവന് നഷ്ടപ്പെടുന്നതിനു കാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: