തുറവൂര്‍: തീരദേശമേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് ഗ്രാമപഞ്ചായത്തുകളിലെ പടിഞ്ഞാറന്മേഖലകളിലും തൈക്കല്‍ മേഖലയിലും നൂറുകണക്കിനു വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്.
തുറവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്ന്, 16, 17, 18 വാര്‍ഡുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഈ മേഖലയില്‍ തീരദേശറോഡിനു പടിഞ്ഞാറുഭാഗത്തുള്ള പല വീടുകളും വെള്ളക്കെട്ടിലാണ്.
ഇവിടെ കടല്‍ഭിത്തിയുടെ വിടവിലൂടെ കയറുന്ന വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാന്‍ സാധിക്കാതെ പ്രദേശത്തു തന്നെ കെട്ടിക്കിടക്കുന്നത് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. തീരദേശറോഡിന്റെ പടിഞ്ഞാറുഭാഗത്തായി കെട്ടിക്കിടക്കുന്ന വെള്ളം അടിയന്തരമായി ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കണമെന്നും കടല്‍ഭിത്തിയുടെ കിഴക്കുഭാഗത്തായി മണല്‍ഭിത്തി നിര്‍മിച്ച് ഓരുവെള്ളം കയറാതിരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: