ചേര്‍ത്തല: ശബരിമല ക്ഷേത്രത്തെയും ഹൈന്ദവ ദേവന്മാരെയും അവഹേളിച്ച ആനത്തലവട്ടം ആനന്ദന് എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. രാജന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എന്‍. ചന്ദ്രന് നെടുമ്പ്രക്കാട് അദ്ധ്യക്ഷത വഹിച്ചു. ടി.ജി.മുരളീധരന്, സുധീഷ് കുമാര്‍, അനില്‍ എഴുപുന്ന, വാരനാട് വേണു, എന്‍.ഹരിഹരന്, ഗോപകുമാര്‍, നമ്പീശന് തൈക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: