ഇടുക്കി: കുമളി ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. എറണാകുളം ഫോര്‍ട്ട്കൊച്ചി ചെള്ളായിക്കടവ് അഞ്ചില്പുത്തന്പറമ്പില് നിസാര്‍ (34) നെയാണ് കുമളി എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 10.30 യോടെയാണ് 150 ഗ്രാം കഞ്ചാവുമായി പ്രതി കുടുങ്ങുന്നത്. തമിഴ്നാട്ടില്‍ നിന്നും 2000 രൂപയ്ക്ക് ആണ് കഞ്ചാവ് വാങ്ങിയതെന്നും സ്വന്തം ഉപയോഗത്തിനാണ് കൊണ്ടുപോകുന്നതെന്നുമാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. കുമളി ചെക്ക്പോസ്ററിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി ആര് സെല്വരാജന്, ഉദ്യോഗസ്ഥരായ എം എസ് മധു, സുധീര്‍ മുഹമ്മദ്, ജയന് പി ജോണ്‍, കെ ഷനേജ്, ഡി സിജുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: