ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം 23ന്

Sunday 17 July 2016 8:57 pm IST

ലണ്ടന്‍: കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ ഒതുങ്ങിയിരുന്ന രാമായണ മാസാചരണം കടല്‍ കടന്നു ബ്രിട്ടനിലുമെത്തി. സനാതന ധര്‍മ്മത്തിന്റെ പ്രചുര പ്രചാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിനു തയാറെടുത്തു കഴിഞ്ഞു. പതിവ് വേദിയായ ക്രോയനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ 23ന് വിപുലമായ പരിപാടികളോടെ രാമായണ മാസാചരണം നടത്തും. രാമായണ പാരായണം, ഭജന, സമൂഹ രാമനാമ ജപം തുടങ്ങിയ പരിപാടികള്‍ കൂടാതെ ബാലവേദി അവതരിപ്പിക്കുന്ന 'സീതാപഹരണം' നാടകവും അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം ബാലവേദി അവതരിപ്പിച്ച 'വിച്ഛിന്നാഭിഷേകം' എന്ന നാടകത്തിന്റെ തുടര്‍ച്ചയായാണ് 'സീതാപഹരണം' അവതരിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.