മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പിടികൂടി

Sunday 17 July 2016 8:53 pm IST

പത്തനംതിട്ട: നഗരസഭ പരിധിയില്‍ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരുന്ന വാഹനം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബിന്റെയും ഹെല്‍ത്ത് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പിടിച്ചെടുത്തു. മാലിന്യം നിക്ഷേപിച്ച അഴൂര്‍ അമ്പാടിയില്‍ രമേശില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. തൈക്കാവ് സ്‌കൂള്‍ റോഡില്‍ വലിയ ചാക്കില്‍ മാലിന്യം നിക്ഷേപിച്ച പെന്റാ അസോസിയേറ്റ്‌സ് എന്ന വ്യാപാര സ്ഥാപന ഉടമ മെഹബൂബ് എന്നയാളില്‍ നിന്നും പിഴ ഈടാക്കി. ഇനിയുള്ള ദിവസങ്ങളിലും മാലിന്യങ്ങള്‍ പൊതുനിരത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.