തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘സി’ നിലവറ തിങ്കളാഴ്ച തുറന്ന് പരിശോധിക്കും. ഡി, എഫ് നിലവറകളിലെ രത്നങ്ങള്‍ ഒഴികെയുള്ള വസ്തുക്കളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും.
ഇന്നുരാവിലെ ചേര്‍ന്ന വിദഗ്ധ സമിതി യോഗമാണ് സി നിലവറ തിങ്കളാഴ്ച തുറക്കാന്‍ തീരുമാനിച്ചത്. വിശേഷാല്‍ പൂജകള്‍ക്കുള്ള സാധനങ്ങളാണ് സി നിലവറയിലുള്ളത്. ക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ തുറന്ന് കണക്കെടുക്കാന്‍ ഇന്നലെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് സി നിലവറ മുദ്രവച്ചിരിക്കുന്നതുകൊണ്ടാണ് വിദഗ്ധസംഘം സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: