മുഹമ്മദ് ഇബ്രാഹിം
ഹൈദരാബാദ്: ഒന്നാംക്ലാസുകാരന് മൂന്നാം ക്ലാസ്സുകാരന്റെ (8) ചവിട്ടേറ്റ് മരിച്ചു. ആറുവയസുകാരന് മുഹമ്മദ് ഇബ്രാഹിം ആണ് അതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. ജൂലൈ 12നാണ് സ്കൂളിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയറ്റിലും മറ്റും ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ രണ്ടുതവണ സര്‍ജറിയ്ക്കു വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് സ്കൂള്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയായ മൂന്നാം ക്ലാസുകാരനെതിരെയും പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമനടപടികള്‍ എതുവിധത്തില്‍ പൂര്‍ത്തീകരിക്കാമെന്ന് അന്വേഷിക്കുകയാണ് പോലീസെന്ന് ഇന്‍സ്പെക്ടര്‍ കെ ശ്രീനിവാസ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതിയായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്കയയ്ക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: