ദ്വാരക: ദ്വാരക വിവേകാനന്ദ ഭജനമഠത്തില്‍ രാമായണമാസാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കുറിച്യാട് ഗവ:യുപി സ്കൂളിലെ പ്രധാനാധ്യാപകന് ശശിമാസ്റ്റര്‍ രാമായണസന്ദേശം നല്കി.രാധാഗോപി അധ്യക്ഷതവഹിച്ചു.രമേശ് സ്വാഗതവും ശ്രീലതാബാബു നന്ദിയും പറഞ്ഞു.എംബിബിഎസ് പ്രവേശനം നേടിയ അതുല്യ രഘു,ആയുര്‍വേദ ഡോക്ടറേറ്റ് ലഭിച്ച ശരണ്യസുധീര് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ വിജയിച്ച രാഹുല്‍ബാബു എന്നിവര്‍ക്ക് സ്വീകരണം നല്കി. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണവും സമ്മാനദാനവും നടത്തി.രാമായണമാസാചരണത്തോടനുബന്ധിച്ച് ദിവസേന വൈകുന്നേരങ്ങളില്‍ രാമായണ പാരായണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: